Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Parliament

Idukki

സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്

രാ​ജ​കു​മാ​രി: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വി​ദ്യാ​ർ​ഥിക​ൾ​ക്ക് നേ​രി​ട്ട് മ​ന​സിലാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി രാ​ജ​കു​മാ​രി ഹോ​ളി ക്യൂ​ൻ​സ് യു​പി സ്കൂ​ളി​ൽ സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്. ഫെ​ലി​ക്സ് നോ​ബി ഹെ​ഡ് ബോ​യി​യാ​യും നീ​യാ സു​മേ​ഷ് മാ​ത്യു ഹെ​ഡ് ഗേ​ളാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മാ​തൃ​ക​യി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം, നാ​മ​നി​ർ​ദേ​ശപ​ത്രി​ക സ​മ​ർ​പ്പ​ണം, പ്ര​ചാ​ര​ണം, വോ​ട്ടെ​ടു​പ്പ്, വോ​ട്ടെ​ണ്ണ​ൽ, ഫ​ല​പ്ര​ഖ്യാ​പ​നം തു​ട​ങ്ങി​യ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളി​ൽ നേ​തൃ​ത്വ​പാ​ട​വം, സാ​മൂ​ഹി​ക​ബോ​ധം, സ​ഹ​ക​ര​ണ​മ​നോ​ഭാ​വം, ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം എ​ന്നി​വ വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ഹെ​ഡ്മാ​സ്റ്റ​ർ ഷി​ബു കെ. ​ദേ​വ​സ്യ​യും സ്കൂ​ൾ അ​ധി​കൃ​ത​രും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥിക​ളും നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up